Latest News
Loading...

17കാരന്റെ മൃതദേഹം ടീം എമർജൻസി പ്രവർത്തകർ കണ്ടെത്തി




മല്ലപ്പള്ളി തുരുത്തിക്കാട് കണ്ണിയാൻകടവിൽ ഇന്നലെ രാത്രി കാണാതായ 17 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. ഈരാറ്റുപേട്ടയിൽ നിന്നെത്തിയ ടീം എമർജൻസി പ്രവർത്തകരാണ് തിരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തിയത്. വളക്കുഴി ആമ്പല്ലൂർ ഫെബിൻ ഷിബു മാത്യു ആണ് മരിച്ചത്.



.മൂന്നു പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് കുളിക്കാനായി പോയത്. കുട്ടികൾക്ക് നീന്തൽ വശമുണ്ടായിരുന്നില്ല. വെള്ളത്തിൽ ഇറങ്ങി ഒഴുക്കിൽപ്പെട്ട കുട്ടികളിൽ രണ്ടുപേരെ രക്ഷപ്പെടുത്തി. ഫയർഫോഴ്സ് സംഘം ഇന്നലെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ ആയിരുന്നില്ല. 


.മല്ലപ്പള്ളിയിൽ നിന്നും പോലീസിന്റെ ആവശ്യപ്രകാരമാണ് ടീം എമർജൻസി സംഘം പരിശോധനയ്ക്കായി പുറപ്പെട്ടത്.
രാവിലെ 4 മണിയോടെ ഈരാറ്റുപേട്ടയിൽ നിന്ന് മല്ലപ്പള്ളിയിലേക്ക് പുറപ്പെട്ട ടീം എമർജൻസി പ്രവർത്തകർ 6 മണിയോടെ തിരച്ചിൽ ആരംഭിച്ചു. തുടർന്ന് രാവിലെ 7 മണിയോടെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. 


.


.



Post a Comment

0 Comments