IPS ട്രെയിനി എന്ന് തെറ്റിദ്ധരിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ യുവാവിനെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. വടവതൂർ സ്വദേശിയായ ആദിത്യൻ പി. കിഷോർ (21) ആണ് അറസ്റ്റിലായത്.
.സാമൂഹിക മാധ്യമമായ ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിയുമായി പരിചയപ്പെട്ട പ്രതി, താൻ ഒരു ഐ.പി.എസ് ട്രൈനീ ആണെന്ന് തെറ്റിദ്ധരിപ്പിച്ചും വിവാഹം കഴിച്ചുകൊള്ളാമെന്ന് വിശ്വസിപ്പിച്ചുമാണ് പെൺകുട്ടിയുമായി അടുത്തത്.
തുടർന്ന് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും, പിന്നീട് പ്രതിയുടെ വീട്ടിൽ താമസിപ്പിച്ച കാലയളവിലും പലതവണ പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.
.സംഭവസമയത്ത് പെൺകുട്ടി പ്രായപൂർത്തിയാകാത്ത ആളാണെന്ന് പ്രതിക്ക് അറിയാമായിരുന്നുവെന്നതും വ്യക്തമാണ്. പെൺകുട്ടി ഗർഭിണിയാണെന്ന് വ്യക്തമായതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
.ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ എം IPS ന്റെ നിർദ്ദേശപ്രകാരം Dysp അനീഷ് കെ ജി.യുടെ മേൽനോട്ടത്തിൽ
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനൂപ് ജോസിന്റെ നേതൃത്വത്തിൽ , SI ഗിരീഷ് കുമാർ V S, Prob. SI അതുൽ , SCPO മാരായ അരുൺ കുമാർ M V, രൂപേഷ് T K, CPO മനോജ് K M എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
.ആറു മാസം മുൻപ് കൈതേപ്പാലം ബാറിൽ എയർഗൺ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ ഇയാളെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിരുന്നു. കൂടാതെ പത്തനംതിട്ട കീഴ്വായ്പൂരിൽ ഇയാൾക്കെതിരെ Cheating Case നിലവിലുണ്ട്. ഈ സംഭവത്തിലും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.






0 Comments