Latest News
Loading...

പിറവത്ത് പാർക്കിന്റെ 200 മീറ്റർ ഭാഗം മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞുതാണു


എറണാകുളം പിറവത്ത് പാർക്കിന്റെ ഭാഗം ഇടിഞ്ഞുതാണു. പാഴൂർ ആറ്റുതീരം പാർക്കിന്റെ ഏകദേശം 200 മീറ്റർ ഭാഗമാണ് ഇന്ന് രാവിലെ മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞത്. 
ഇനിയും പാർക്കിന്റെ കൂടുതൽ ഭാഗങ്ങൾ ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 


നവീകരിച്ച പാർക്കിൽ രാവിലെ നിരവധിയാളുകൾ എത്താറുണ്ടെങ്കിലും അപകടസമയത്ത് ആളുകളില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

അപകടസാധ്യത കണക്കിലെടുത്ത് പാർക്കിലേക്കുള്ള പ്രവേശനം നിരോധിച്ചു. പ്രദേശത്ത് കൂടുതൽ ഇടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത തുടരുകയാണ്.



.


.



Post a Comment

0 Comments