Latest News
Loading...

പൂഞ്ഞാർ തെക്കേക്കരയിൽ കൃഷിനാശം വരുത്തിയ കാട്ടുപന്നികളെ വെടിവച്ചുകൊന്നു



അടിവാരം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ നാലാം വാർഡായ അടിവാരത്തും സമീപ പ്രദേശങ്ങളിലും  വ്യാപകമായി കൃഷി നശിപ്പിക്കാൻ ശ്രമിച്ച കാട്ടുപന്നികളെ വെടിവച്ചുകൊന്നു. പഞ്ചായത്തിലെ ഔദ്യോഗിക ഷൂട്ടർമാരായ പുത്തൻപുരയ്ക്കൽ സജി P.B (രാജു), ചിറ്റാനപ്പാറ പുത്തൻപുരയ്ക്കൽ ബിജു P.M എന്നിവരുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വേട്ടയാടിയത്.



.പഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ കൃത്യമായ അനുമതിയോടെയായിരുന്നു നടപടി. ചത്ത പന്നികളുടെ ജഡം മണ്ണെണ്ണ ഒഴിച്ച് പ്രദേശത്തെ ഷിനോയ് തുരുത്തിയിലിന്റെ പുരയിടത്തിൽ സംസ്കരിച്ചു. നാലാം വാർഡ് മെമ്പർ ജിസ്സോയ് ഏർത്തേലിന്റെ സാന്നിധ്യത്തിലാണ് പന്നികളെ കുഴിച്ചുമൂടിയത്..



.മേഖലയിൽ വന്യജീവി ശല്യം കാരണം കർഷകർ കടുത്ത ആശങ്കയിലാണ്. കാർഷിക വിളകൾ നശിപ്പിക്കുന്ന ഇത്തരം വന്യജീവികളെ വെടിവച്ചു കൊന്ന് കർഷകരുടെ ജീവനും സ്വത്തിനും കൃഷിക്കും പൂർണ്ണ സംരക്ഷണം ഉറപ്പാക്കാൻ പഞ്ചായത്തും വനംവകുപ്പും കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


.



Post a Comment

0 Comments