പാലാ: പാലാ - തൊടുപുഴ പാതയിൽ മാനത്തൂരിൽ വച്ചുണ്ടായ വാഹനപകടത്തിൽ ആലപ്പുഴ സ്വദേശികളായ നാലുപേർക്ക് പരുക്കേറ്റു. വിപിൻ ജോർജ് (34), വിനീത (28), രാഹുൽ (29), നിവ്യ (30) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനിന്റെ ക്യാബിൻ ഭാഗം മറ്റൊരു പിക്കപ്പ് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.
.
.





0 Comments