പാലാ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ പാലാ പോലീസ് സാഹസികമായി പിടികൂടി. രാമപുരം വെള്ളിയേപ്പള്ളി സ്വദേശിയായ വിഷ്ണു (19) ആണ് പിടിയിലായത്. പോലീസ് പിടികൂടിയതിനു പിന്നാലെ പ്രതി പോലീസിനെതിരെയും പാലാ പോലീസ് സ്റ്റേഷനിലും അതിക്രമം നടത്തി.
പ്രതി സ്വയം കഴുത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു.
തുടർന്ന് പോലീസ് പ്രതിയെ പാലാ ഗവൺമെന്റ് ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധനയ്ക്ക് വിധേയനാക്കി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
.
.





0 Comments