പാലാ നഗരസഭയിൽ ‘പൊന്നോണം 2026’ എന്ന പേരിൽ ഓണാഘോഷം ഗംഭീരമായി സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ മായാ രാഹുൽ ഓണസന്ദേശം നൽകി ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
വാർഡ് കൗൺസിലർ ബിജു മാത്യൂസും കുടുംബവും മാവേലിയുടെയും വാമനന്റെയും വേഷത്തിലെത്തിയത് ആഘോഷത്തിന് കൗതുകമായി.
ഓണസദ്യ വിളമ്പുന്നതിലും വിവിധ ഓണക്കളികളിലും ചെയർപേഴ്സൺ മായാ രാഹുൽ സജീവമായി പങ്കെടുത്തു. നഗരസഭ ജീവനക്കാരും ജനപ്രതിനിധികളും കുടുംബാംഗങ്ങളും ചേർന്ന് ആഘോഷം അവിസ്മരണീയമാക്കി.
.
.






0 Comments