പാലാ നഗരസഭയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന കർഷകചന്തയ്ക്ക് തുടക്കമായി. നഗരസഭാ അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മായ രാഹുൽ ഉദ്ഘാടനം നിർവഹിച്ചു.
.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിൻസി സണ്ണി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ബിന്ധ്യ എസ്. സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ അനൂപ്, ആരതി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, വാർഡ് കൗൺസിലർമാർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഓണ വിഭവങ്ങള്‍ തയാറാക്കുന്നതിനുള്ള എല്ലാത്തരം പച്ചക്കറികളും കുറഞ്ഞ നിരക്കില്‍ കര്‍ഷക ചന്തയില്‍ നിന്നും ലഭിക്കും. മുന്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു, ഷാജു തുരുത്തന്‍, മറ്റ് കൗണ്‍സിലര്‍മാരായ ബിനു പുളിക്കക്കണ്ടം, ബിജു പുളിക്കക്കണ്ടം, ബിജു പാലൂപ്പടവന്‍, ടോണി തൈപ്പറമ്പില്‍, മറ്റ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
.
.






0 Comments