Latest News
Loading...

പാലാ മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ ഇത്തവണ ഓണാഘോഷം കളറായി.



പാലാ മഹാത്മാഗാന്ധി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇത്തവണ വമ്പിച്ച ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടിയിൽ എംഎൽഎ മാണി.സി. കാപ്പൻ, രാജ്യസഭാ എം.പി. ജോസ് കെ മാണി, പാലാ നഗരസഭ ചെയർപേഴ്സൺ മായ രാഹുൽ,വിദ്യാഭ്യാസ സ്റ്റാൻഡിങ്  ചെയർപേഴ്സൺ  ജിജി ബൈജു കൊല്ലംപറമ്പിൽ, വാർഡ് മെമ്പർ  ബിജി ജോജോ, SPG ചെയർമാൻ  സന്തോഷ് മണർകാട്,പാല എ ഇ ഒ  സുരാജ്. പി.ആർ  എന്നിവർ കുട്ടികളോടും അധ്യാപകരോടും ഒപ്പം ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത് വളരെ ശ്രദ്ധേയമായി.


. വിശിഷ്ടാതിഥികൾ ഏവരും ഓണാശംസകൾ അറിയിച്ചു കുട്ടികളോട് സംസാരിക്കുകയും ഓണാഘോഷത്തിൽ പങ്കെടുക്കുകയും ചെയ്തു. എം പി.  ജോസ്. കെ. മാണി വിവിധ ഓണമത്സരത്തിലെ വിജയികൾക്ക് സമ്മാനവിതരണം നടത്തി.കുട്ടികളുടെ ഓണക്കളികളും അത്തപ്പൂക്കള മത്സരവും നടത്തുകയും,ഓണസദ്യ കുട്ടികൾക്കായി ഒരുക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്  സെമന്ത ജെ ഫിലോമിൻ, സീനിയർ അസിസ്റ്റന്റ് കെ. ടി.സുനിൽ, പി ടി എ പ്രസിഡന്റ്  രാജേഷ് പാറക്കൽ, 


.പിടി എ വൈ സ്പ്രസിഡൻ്റ്  ശാന്തി മനോജ്, എം പി ടി എ പ്രസിഡൻ്റ് സുവർണ,സ്റ്റാഫ് സെക്രട്ടറി  ലിജിയ ഐസക്, ഓണാഘോഷ കൺവീനർ  ബോബി ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. സ്കൂളിലെ അധ്യാപക അനധ്യാപകരും പിടിഎ അംഗങ്ങളും ആഘോഷത്തിൽ ആവേശപൂർവം പങ്കുചേർന്നത് കുട്ടികളുടെ ഓണാഘോഷ തിമിർപ്പിന് മാറ്റുകൂട്ടി.


.


.



Post a Comment

0 Comments