Latest News
Loading...

ദിവ്യാംഗ കുടുംബ സംഗമവും ഓണാഘോഷവും



ഭിന്ന ശേഷി ക്ഷേമ സംഘടനയായ സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ (സക്ഷമ) മീനച്ചിൽ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ ദിവ്യാംഗ കുടുംബ സംഗമവും ഓണാഘോഷവും  പൂഞ്ഞാർ കൊട്ടാരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഗോവ അഡിഷണൽ ഇൻകം ടാക്സ് കമ്മീഷനർ ജ്യോതിസ് മോഹൻ ഉദ്ഘാടനം ചെയ്തു.



 താലൂക്ക് പ്രസിഡന്റ്‌ ആർ. സുനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ  സക്ഷമ സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. ശ്രീജിത്ത്‌ മുഖ്യ പ്രഭാഷണം നടത്തി ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്കുള്ള സൗജന്യ ഓണക്കിറ്റുകളുടെ വിതരണ ഉദ്ഘാടനം കേണൽ. ജോർജ് മാത്യു പുല്ലാട്ട് നിർവഹിച്ചു. 


.പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനർവ്വ മോഹൻ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ക്ലിൻറ് അരീപ്ലാക്കൽ,ജില്ലാ പ്രസിഡന്റ്‌ കെ. ജയരാജ്‌, സ്വപ്ന ശ്രീരാജ്, അനു സുഭാഷ്, രഞ്ജിത് പി ജി, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സക്ഷമ കലാഞ്ജലി അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.


.


.



Post a Comment

0 Comments