മൂന്നിലവ്_മേച്ചാൽ , കടവു പുഴ ചക്കിക്കാവ് മുതലായ മലയോര മേഖലയിൽ നടക്കുന്ന അനധികൃത മദ്യവിൽപന യ്ക്കെതിരെ മേച്ചാൽ മദ്യവിരുദ്ധ സമിതി ശക്തമായി അപലപിച്ചു. ഈപ്രദേശത്ത് കാലങ്ങളായി നടക്കുന്ന അനധികൃത മദ്യം, കഞ്ചാവ്, നിരോധിത പുകയില ഉല്പന്നങ്ങൾ എന്നിവയുടെ വില്പനപൂണ്ണമായി അവസാനിപ്പിക്കണമെന്ന് എക്‌സൈസ്, പോലീസ് അധികൃതരോട് പല തവണ പരാതിപ്പെട്ടിട്ടു o യാതൊരു നടപടികളും സ്വീകരിക്കുന്നില്ല എന്ന് സമിതി വിലയിരുത്തി.
.ഏതു സമയത്തും യദേഷ്ടം ഇവിടെ വാഹനങ്ങളിൽ മദ്യം വിൽപന നടത്തിവരുന്നുണ്ട്. ഓണക്കാലമായതിനാൽ കച്ചവടം പൊടിപൊടിക്കുകയാണു. ഇതുമൂലം കുടുംബ ജീവിതം തന്നെ ശിഥിലമാകുന്ന അവസ്ഥയുണ്ട്. സംഘം ചേർന്ന് മദ്യപിച്ചിട്ട് അടിപിടിയും അക്രമങ്ങളും അവിടവിടെ നടക്കുന്നതായും മദ്യം യഥേഷ്ടം ലഭ്യമാകുന്നതിനാൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ പോലും ഉപയോഗിക്കുന്നതായും പരാതിയുണ്ട്.
.കൂലിപ്പണിക്കാരും പ്രത്യകിച്ച് പട്ടിക വിഭാഗകാരും താമസിക്കുന്ന ഈ പ്രദേശത്തു നിന്നും അനധികൃതമദ്യ ലഹരി വില്പന പൂർണ്ണമായി തുടച്ചുനീക്കണമെന്നും അധികൃതരോട് സമിതി അഭ്യർത്ഥിച്ചു. അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്നും സമിതി നേതുത്വം അറിയിച്ചു.
.യോഗത്തിൽ മദ്യ,ലഹരി വിരുദ്ധ സമിതി പ്രസിഡൻ്റ് പി . എൽ. ജോസഫ് മറ്റു ഭാരവാഹികളായ യു. ജെ മാമ്മച്ചൻ, വി.എസ്. ജോർജ്, സാമുവൽ ജോർജ്, ചാൾസ് .എം എസ്, എന്നിവരെ കൂടാതെ വിവിധ രാഷ്ട്രീയ മത നേതാക്കന്മാരും സംസാരിച്ചു.





0 Comments