Latest News
Loading...

മൂന്നിലവ് ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് രാജി വെച്ചു.



മൂന്നിലവ് ഗ്രാമപഞ്ചായത്തില്‍ അപ്രതീക്ഷിത നീക്കം. യുഡിഎഫ് നല്കിയ അവിശ്വാസം ഈ മാസം 20ന് ചര്‍ച്ച ചെയ്യാനിരിക്കെ പഞ്ചായത്ത് പ്രസിഡന്റ് രാജി വെച്ചു. എല്‍ഡിഎഫ് പിന്തുണയോടെ ഭരണം നടത്തിയിരുന്ന സ്വതന്ത്ര അംഗം സെനീനാമ്മ KB-യാണ്   രാജി സമര്‍പ്പിച്ചത്. 14 അംഗ പഞ്ചായത്തില്‍ 8 അംഗങ്ങള്‍ ഒപ്പിട്ടാണ് അവിശ്വാസത്തിന് നോട്ടീസ് നല്കിയിരുന്നത്. അവിശ്വാസ പ്രമേയം പാസാകുമെന്ന് വ്യക്തമായതോടെയാണ് രാജി.


. 4 സ്വതന്ത്ര അംഗങ്ങളുള്ള പഞ്ചായത്തില്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന വോട്ടെടുപ്പില്‍ കേരള കോണ്‍ഗ്രസ് അംഗം ഷെയ്‌സ് ജോസഫ് എല്‍ഡിഎഫിന് വോട്ട് ചെയ്തതോടെയാണ് എല്‍ഡിഎഫിന് ഭരണം കിട്ടിയത്. ഷെയ്‌സിനെ ഒപ്പംകൂട്ടിയാണ് യുഡിഎഫിന്റെ തിരിച്ചടി. നിലവിലെ ധാരണപ്രകാരം ഷെയ്‌സിനും ഒരു ടേം പ്രസിഡന്റ് പദവി ലഭിക്കും. പഞ്ചായത്തില്‍ ഭരണത്തെ പിന്നോട്ടടിചെന്നും അവിശ്വാസത്തെ നേരിടാനുള്ള ധൈര്യമില്ലാതെ പ്രസിഡന്റ് ഒളിച്ചോടിയതായും യുഡിഎഫ് ആരോപിച്ചു. വൈസ് പ്രസിഡന്റ് രാജിവെച്ചിട്ടില്ല.



.


.



Post a Comment

0 Comments