Latest News
Loading...

ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി



കാലവർഷക്കെടുതിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ച പയ്യാനിത്തോട്ടം, ഇടമല, കൈപ്പള്ളി മേഖലകളിലെ 40 കുടുംബങ്ങൾക്ക് ലയൺസ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകളും അരിയും വിതരണം ചെയ്തു.


.ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും ലയൺസ് ക്ലബ് ഓഫ് പൂഞ്ഞാറും സംയുക്തമായാണ് സഹായവിതരണം സംഘടിപ്പിച്ചത്.  പൂഞ്ഞാർ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് സജി എം.എം ൻ്റെ അധ്യക്ഷതയിൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവാ മോഹൻ വിതരണോദ്ഘാടനം നിർവഹിച്ചു.


.കൈപ്പള്ളി സെന്റ്. ആന്റണീസ് പള്ളി വികാരി റവ. ഫാ. കുര്യാക്കോസ് പുളിന്താനം അനുഗ്രഹ പ്രഭാഷണം നടത്തി. ലയൺസ് ക്ലബ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം  മുഖ്യപ്രഭാഷണം നടത്തി. അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് ടിറ്റോ മാത്യു തെക്കേൽ  വിഷയാവതരണം നടത്തി. 


ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന മധുമോൻ, ക്ലിൻ്റ് അരീപ്ലാക്കൽ,
അരുവിത്തുറ ലയൺസ് ക്ലബ്  സെക്രട്ടറി മനോജ് മേലുകാവ് കൂടാതെ ബോർഡ്  അംഗങ്ങളും പഞ്ചായത്ത് മെമ്പർമാരും വിതരണ പരിപാടിക്ക് നേതൃത്വം നൽകി.


.



Post a Comment

0 Comments