കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ പുതുതായി നിര്‍മിച്ച ശ്രീ മഹാദേവ തപോവന്‍ ആദ്ധ്യാത്മിക മന്ദിരം ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റും മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ചെയര്‍മാനുമായ മനോജ് ബി. നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ദേവസ്വം വൈസ് പ്രസിഡന്റ് കെ. ഒ. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. 12,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച മന്ദിരം മീനച്ചിലാറിന്റെ തീരത്ത് പ്രകൃതിരമണീയമായ അന്തരീക്ഷത്തിലാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ചടങ്ങുകളില്‍ ആയിരത്തിലധികം പേര്‍ക്ക് ഒരേസമയം പങ്കെടുക്കാനുള്ള സൗകര്യവും മന്ദിരത്തിലുണ്ട്.
ദേവസ്വം സെക്രട്ടറി സതീഷ് കല്ലക്കുളം സ്വാഗതം ആശംസിച്ചു. കടപ്പാട്ടൂര്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് സിജു സി. എസ്. ആമുഖപ്രഭാഷണം നടത്തി. പാലാ നഗരസഭാധ്യക്ഷ രാഹുല്‍ മുത്തോലി, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, എസ്.എന്‍.ഡി.പി മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍,






0 Comments