Latest News
Loading...

കടപുഴയില്‍ യുവാവ് മുങ്ങി മരിച്ചു.



മൂന്നിലവ് കടപുഴയില്‍ യുവാവ് മുങ്ങി മരിച്ചു. ഇന്ന് രണ്ട്  മണിയോടെയാണ് സംഭവം. സുഹൃത്തിനൊപ്പം  സ്ഥലം സന്ദര്‍ശിക്കുവാന്‍ എത്തിയ  തിരുവനന്തപുരം സ്വദേശിയും എറണാകുളത്തെ പ്രമുഖ ഐടി കമ്പനിയിലെ ജീവനക്കാരനുമായ അർജുൻ (27) ആണ് മരണപ്പെട്ടത്. പോലീസ് ഫയര്‍ഫോഴ്‌സ് നാട്ടുകാര്‍ എന്നിവര്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടവിവരമറിഞ്ഞ് ഉടൻ തന്നെ  ഈരാറ്റുപേട്ട ഫയർഫോഴ്സ് സംഘവും ഈരാറ്റുപേട്ടയിലെ ടീം എമർജൻസി കേരളയിലെ പ്രവർത്തകരും  സ്ഥലത്തെത്തി. തുടർനടപടികൾക്കായി മൃതദേഹം നിലവിൽ പി.എം.സി ഹോസ്പിറ്റലിലേക്ക് മാറ്റി




.





   





Post a Comment

0 Comments