പൂഞ്ഞാർ: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ ടൗണിൽ ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് റോജി തോമസ് മുതിരെന്തിക്കൽ ദേശീയ പതാക ഉയർത്തി.
.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ അനേകായിരം സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗോജ്ജ്വലമായ പോരാട്ടത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് ഏവരുടെയും കടമയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നീ മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഓരോ ഭാരതീയനും ഉത്തരവാദിത്തമുണ്ടെന്നും പതാക ഉയർത്തൽ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
.ചടങ്ങിൽ ഡി.സി.സി അംഗം പൂഞ്ഞാർ മാത്യു
, എം. സി. വർക്കി, സജി കൊട്ടാരം, ഓൾവിൻ തോമസ്, മാത്യു തുരുത്തേൽ, ജോർജ് കുന്നേൽ, അനീഷ് ഇളംതുരുത്തി, എം. സി. തോമസ്, ഡെന്നിസ് കൊച്ചുമാത്തൻ കുന്നേൽ, ജോർജ് തുരുത്തേൽ, ശ്രീനിവാസൻ, ജോബിൻ വെട്ടുവഴി തുടങ്ങിയവർ പങ്കെടുത്തു
.





0 Comments