Latest News
Loading...

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം



പാലാ: പാലാ-തൊടുപുഴ സംസ്ഥാന പാതയിലെ സ്ഥിരം അപകട മേഖലയായ പിഴക് കവലയിൽ കാറും അരി കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരന് പരിക്ക്. രാമപുരം റോഡിൽ നിന്നും മെയിൻ റോഡിലേക്ക് പ്രവേശിച്ച കാറിലേക്ക് പാലായിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് അരിയുമായി പോകുകയായിരുന്ന ലോറി ഇടിച്ചു കയറുകയായിരുന്നു.


.പരിക്കേറ്റ കാർ യാത്രക്കാരനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സമയത്ത് പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു.


.സ്ഥിരമായി അപകടങ്ങൾ നടക്കുന്ന മേഖലയാണ് പിഴക് കവല. മഴ പെയ്തതിനെ തുടർന്നുണ്ടായ കാഴ്ചമറവിയും റോഡിലെ വഴുക്കലുമാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.


.



Post a Comment

0 Comments