Latest News
Loading...

എന്ത് വിലകൊടുത്തും ഭരണഘടനയെ സംരക്ഷിക്കും - റ്റി ജെ അഞ്ചലോസ്




പാലാ. രാജ്യത്തിന്റെ നിലനിൽപിന് ആധാരമായ ഭരണ ഘടന യും രാജ്യത്തിന്റെ മതേതരത്വവും മുമ്പെങ്ങും അഭിമുഖീകരിക്കാത്ത വിധം വലിയ പ്രതി സന്ധിയെ നേരിടുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. നമ്മളെയെല്ലാം ഒന്നാക്കി നിർത്തുന്ന ഭരണ ഘടനയും മതേതരത്വവും ആർ എസ് എസ്, സംഘപരിവാർ വർഗ്ഗീയ ശക്തികളുടെ താല്പര്യത്തിന് വഴങ്ങി തകർക്കാൻ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര ഭരണം ശ്രമിക്കുമ്പോൾ അതിനെ എന്ത് വിലകൊടുത്തും ചെറുത്ത് തോല്പിക്കാൻ നമ്മുക്ക് കഴിയണമെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം റ്റി ജെ അഞ്ചലോസ് അഭിപ്രായപ്പെട്ടു. 


.പാലായിൽ എ ഐ വൈ എഫ് കോട്ടയം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ നമ്മുടെ ഭരണ ഘടന നമ്മുടെ ഭാവി എന്ന മുദ്രാ വാക്യം ഉയർത്തി പാലാ ലാളം ജംഗ്ഷനിൽ നടന്ന യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ ഐ വൈ എഫ് ജില്ല പ്രസിഡന്റ് കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സംഘടക സമിതി ചെയർമാൻ പി കെ ഷാജകുമാർ സ്വാഗതം ആശംസിച്ചു. എ ഐ വൈ എഫ് ജില്ല സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാതന്ത്ര്യ പ്രതിജ്ഞ അവതരിപ്പിച്ചു. 


.സി പിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, സിപിഐ ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ്‌ കുമാർ, അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ്, സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു കെ ജോർജ്, അഡ്വ തോമസ് വി റ്റി, എം ജി ശേഖരൻ, 



.അജിത് വാഴൂർ, അഖിൽ കെ യു, വിശാഖ്, അനിൽ ചാക്കോ, അഞ്ജു സെബാസ്റ്റ്യൻ, അഡ്വ പി ആർ തങ്കച്ചൻ, സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി അഡ്വ പി എസ് സുനിൽ, കെ എസ് രാജു, അഡ്വ പയസ് രാമപുരം, സിബി ജോസഫ്, റ്റി ബി ബിജു ഡോ അനീഷ് തോമസ് എന്നിവർ പ്രസംഗിച്ചു. യുവജന റാലി തെക്കേക്കരയിൽ നിന്നും ആരംഭിച്ചു.



Post a Comment

0 Comments