Latest News
Loading...

അച്ചായൻസ് ഗോൾഡിന്റെ പുതിയ ബ്രാഞ്ചും സോണൽ ഓഫീസും പാലായിൽ പ്രവർത്തനമാരംഭിക്കുന്നു



​പാലാ: പ്രമുഖ സ്വർണ്ണവ്യാപാര ശൃംഖലയായ അച്ചായൻസ് ഗോൾഡിന്റെ 49-ാമത് ബ്രാഞ്ചും പാലാ സോണൽ ഓഫീസും ഓഗസ്റ്റ് 21 വെള്ളിയാഴ്ച പ്രവർത്തനമാരംഭിക്കുന്നു. കെ.എം. മാണി ബൈപ്പാസ് റോഡിലെ സീറിയാക് പ്ലാസയിൽ (ആർ.വി. ജങ്ഷൻ) സജ്ജമാക്കിയിരിക്കുന്ന പുതിയ ഓഫീസ് വൈകുന്നേരം 5.30-ന് അച്ചായൻസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശ്രീ. ടോണി വർക്കിച്ചനും ജനറൽ മാനേജർ ശ്രീ. ഷിനിൽ കുര്യനും ചേർന്ന് നിർവ്വഹിക്കും.  

​മദ്ധ്യകേരളത്തിൽ 50 ബ്രാഞ്ചുകൾ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ പ്രധാന നാഴികക്കല്ലായാണ് പാലായിൽ രണ്ടാമത്തെ ബ്രാഞ്ച് പ്രവർത്തനമാരംഭിക്കുന്നത്. 2005-ൽ പ്രവർത്തനം ആരംഭിച്ച അച്ചായൻസ് ഗോൾഡിന് നിലവിൽ കേരളത്തിലും വിദേശത്തുമായി നിരവധി ശാഖകളുണ്ട്.  

​ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ജനറൽ മാനേജർ ഷിനിൽ കുര്യൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: +91 90612 65 916, 85900 46916.


Post a Comment

0 Comments