Latest News
Loading...

അനുസ്മരണ സമ്മേളനവും ചികിത്സാസഹായ വിതരണവും



കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കിടങ്ങൂരിന്റെ അഭിമാനവുമായ പി. കെ. വാസുദേവൻ നായരുടെ (പി.കെ.വി.) ചരമദിനത്തോടനുബന്ധിച്ച് കിടങ്ങൂർ പി.കെ.വി. വനിതാ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും ചികിത്സാസഹായ വിതരണവും സംഘടിപ്പിച്ചു.

ലൈബ്രറി പ്രവർത്തകർ പി.കെ.വി.യുടെ പ്രതിമയിൽ പുഷ്പമാല അണിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ പൊതുജീവിതവും സാമൂഹിക സംഭാവനകളും അനുസ്മരിച്ച് അനുഭവങ്ങൾ പങ്കുവച്ചു. 'സ്നേഹസാന്ത്വനം' പദ്ധതിയുടെ ഭാഗമായി ചികിത്സാസഹായവും വിതരണം ചെയ്തു.




.പരിപാടിയിൽ മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സി. കെ. ഉണ്ണികൃഷ്ണൻ, വാർഡ് അംഗങ്ങളായ അരുൺ, ആശ, കിടങ്ങൂർ കൾച്ചറൽ മൂവ്മെന്റ് കൺവീനർ രാധാകൃഷ്ണ കുറുപ്പ്, ലൈബ്രറി രക്ഷാധികാരി എൻ. എസ്. ഗോപാലകൃഷ്ണൻ നായർ, ബാലവേദി രക്ഷാധികാരി ബി. സജി, പി. ജി. ലീല, ആര്യ ഹരിക്കുട്ടൻ, ജ്യോതി സിനു, ജയചന്ദ്രൻ വൈയ്ക്കത്തൂശ്ശേരിൽ, ഗോപിനാഥൻ നായർ, ഷീലാറാണി വി. എസ്. എന്നിവർ പങ്കെടുത്തു.



2005-ൽ പി.കെ.വി.യുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനും ജനോപകാര പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുമായി എൻ. എസ്. ഗോപാലകൃഷ്ണൻ നായർ സ്ഥലം സൗജന്യമായി വിട്ടുനൽകി രൂപം നൽകിയതാണ് പി.കെ.വി. വനിതാ ലൈബ്രറി.



   





Post a Comment

0 Comments