എറ്റുമാനൂർ: ദിവസേന ആയിരക്കണക്കിന് യാത്രക്കാർ എത്തിച്ചേരുന്ന ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന്റെ പരിസരപ്രദേശം ഇന്ന് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ കിടക്കുകയാണ്. പ്രത്യേകിച്ച് പഴയ കെ.എസ്.ആർ.ടി.സി. ഓഫീസ് കെട്ടിടവും അതിനോട് ചേർന്ന സ്ഥലവും കാടും വള്ളിപ്പടർപ്പുകളും നിറഞ്ഞ് വൃത്തിഹീനമായ അവസ്ഥയിലാണ്. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഈ പ്രദേശം കൂടുതൽ മനോഹരവും ഉപയോഗപ്രദവുമാകേണ്ടതുണ്ട്.
.ബസ് സ്റ്റാൻഡ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിസരത്തിന്റെ നവീകരണം അനിവാര്യമാണ്. ഉപയോഗശൂന്യമായി കിടക്കുന്ന പഴയ ഓഫീസ് കെട്ടിടവും സ്ഥലവും പൊളിച്ചുനീക്കി, അവിടെ ജനങ്ങൾക്ക് പ്രയോജനകരമായ പുതിയ പദ്ധതികളോ പൊതുസൗകര്യങ്ങളോ നടപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണം. പരിസരം ശുചീകരിക്കുകയും സൗന്ദര്യവൽക്കരിക്കുകയും ചെയ്താൽ ഏറ്റുമാനൂരിന്റെ മുഖച്ഛായയ്ക്ക് വലിയ മാറ്റമുണ്ടാകും.
.ഞാൻ ഒരു സ്ഥിരം യാത്രക്കാരനാണ്. എറ്റുമാനൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന്റെ പരിസരം നഗരത്തിന്റെ മുഖമാണ്. ആ മുഖം കൂടുതൽ മനോഹരവും ജനോപകാരപ്രദവുമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദിവസവും ഈ പരിസരത്തിന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ വിഷമം തോന്നാറുണ്ട്. അതിനാൽ ബന്ധപ്പെട്ട ജനപ്രതിനിധികളും കെ.എസ്.ആർ.ടി.സി. അധികാരികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് ഈ സ്ഥലം ജനോപകാരപ്രദമായ വികസന പദ്ധതികൾക്കായി മാറ്റിയൊരുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.
– റോബിൻ ഇരുമാപ്ര




0 Comments