Latest News
Loading...

നിയന്ത്രണം വിട്ട കാർ തോട്ടിൽ പതിച്ചു



പാലാ തൊടുപുഴ റോഡിൽ ഐങ്കൊമ്പിനു സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ കൈത്തോട്ടിൽ വീണു. വെള്ളിയാഴ്ച രാവിലെ 11 15-ഓടെയാണ് സംഭവം. പാലായിൽ നിന്നും തൊടുപുഴയിലേക്ക് പോവുകയായിരുന്ന ഫോർച്യൂണർ കാറാണ് അപകടത്തിൽപ്പെട്ടത്. 


മഴപെയ്തതിനെ തുടർന്ന് റോഡിൽ തെന്നി നിയന്ത്രണം വിട്ടതാണെന്നും ഡ്രൈവർ ഉറങ്ങി പോയതാണെന്നും പറയപ്പെടുന്നു. റോഡരികിലെ ഏഴോളം സംരക്ഷണവേലികൾ തകർത്ത കാർ തോട്ടിൽ വീണത്. ഒരു യുവാവ് യുവതിയുമാണ് കാറിൽ ഉണ്ടായിരുന്നത്. 


.നാട്ടുകാർ ഓടിക്കൂടി ഇരുവരെയും പുറത്തെടുത്തു ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും വലിയ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. റോഡരികിൽ സ്ഥാപിച്ചിരുന്ന സംരക്ഷണ കുറ്റികളിൽ ഇടിച്ച് കാർ സാരമായി തകർന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments