Latest News
Loading...

നദീതീരത്ത് മുളംതൈകൾ നട്ട് പൂഞ്ഞാറിലെ കുട്ടിപ്പോലീസ്..



പൂഞ്ഞാർ  സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകൾ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മീനച്ചിലാറിന്റെ തീരത്ത് മുളംതൈകൾ നട്ടു. ആറ്റു തീരങ്ങളിൽ വളരുന്ന മുളകൾ തീരത്തെയും നദിയേയും സംരക്ഷിക്കുകയും നദികളിൽ സ്വാഭാവിക ആവാസവ്യവസ്ഥ നിലനിർത്താൻ സഹായിക്കുകയും ചെയ്യും എന്ന് കേഡറ്റുകൾ പറഞ്ഞു. 


ക്ലൈമറ്റ് ആക്ഷൻഗ്രൂപ്പ് പ്രവർത്തനങ്ങളുടെ ഭാഗമാമുള്ള ഈ എസ്.പി.സി. പ്രൊജക്ട് പരിസ്ഥിതി പ്രവർത്തകനും മീനച്ചിൽ നദീസംരക്ഷണ സമിതി സെക്രട്ടറിയുമായ എബി പൂണ്ടിക്കുളം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ, എസ്.പി.സി. ഓഫീസർമാരായ ടോണി തോമസ്, മരീന അബ്രാഹം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments