Latest News
Loading...

ജനകീയ വിഷയങ്ങളിൽ ശാശ്വത പരിഹാരം കാണും പി.സി ജോർജ്



NDA സ്ഥാനാർഥി പിസി ജോർജിന്റെ വാഹന പര്യടനം മുണ്ടക്കയം വെസ്റ്റ് - കോരുത്തോട് പഞ്ചായത്തുകളിലായി നടന്നു. രാവിലെ കണ്ണിമലയിൽ നിന്നും ആരംഭിച്ച പര്യടനം വിവിധ കേന്ദ്രങ്ങളിലെ ഊഷ്മളമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കോരുത്തോട് പഞ്ചായത്തിലെ പനക്കച്ചിറയിൽ അവസാനിച്ചു. വിവിധ കേന്ദ്രങ്ങളിൽ ആവേശഭരിതമായ മുദ്രാവാക്യങ്ങളോടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെയുമാണ് പ്രവർത്തകർ സ്വീകരിച്ചത്.



കഴിഞ്ഞ 5 വർഷങ്ങളിലായി പൂഞ്ഞാറിൽ വാഗ്ദാനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും വന്യമൃഗ ശല്യമുൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ നിലവിലെ ജനപ്രതിനിധിയും സംസ്ഥാന സർക്കാരും സ്വീകരിക്കുന്ന ജനദ്രോഹ നടപടികൾക്കെതിരെയുള്ള വിധിയെഴുത്താകും ഈ തെരെഞ്ഞെടുപ്പെന്നും ജനങ്ങൾ നൽകിയ സ്നേഹോഷ്മളമായ സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ട് പിസി ജോർജ് പറഞ്ഞു. 



പര്യടന പരിപാടികൾക്ക് സജി കുരീക്കാട്ട്,അനൂപ് പൂവത്തോലി,കെ.വി നാരായണൻ,റെജി ചാക്കോ,പ്രവീൺ,ഉജാ കുമാരി,ഗിരീഷ്,ഷൈമോൾ,അർജുൻ,
ഗംഗാദരൻ,എസ്.കെ ഷാജി,വിനു കെ എസ്,മോനായി,ശോഭന സുതൻ,തിലകൻ,പ്രസന്നൻ,ശശി,
സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.

ശനിയാഴ്ച്ച പൂഞ്ഞാർ പഞ്ചായത്തിൽ രാവിലെ 8 മണിക്ക്പെ രുന്നിലം മഠം പടിയിൽ നിന്നും ആരംഭിച്ച് വൈകുന്നേരം 6.30 ന് പനച്ചിപ്പാറ ടൗണിൽ അവസാനിക്കും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments