Latest News
Loading...

ഇൻഫോസിറ്റി കൂടി വരുന്നതോടെ വലവൂർ ടൗൺഷിപ്പാകും ജോസ്.കെ.മാണി.



കരൂർ ഗ്രാമപഞ്ചായത്ത് അതിവേഗം വളരുന്ന ഗ്രാമമാവുകയാണെന്നും ട്രിപ്പിൾ ഐടിയോടൊപ്പം വലവൂരിൽ ഇൻഫോസിറ്റി കൂടി സ്ഥാപിക്കപ്പെടുന്നതോടെ വലവൂർ ടൗൺഷിപ്പായി മാറ്റപ്പെടുമെന്നും ജോസ് കെ.മാണി എം.പി പറഞ്ഞു. ആവശ്യമായ ഭൂമി വിട്ടു നൽകുന്നതിന് സന്നദ്ധത അറിയിച്ച് ഈ നാട് പദ്ധതിയെ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിൽ അതിയായ പ്രവർത്തനോർജ്ജമാണ് ലഭിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വലവൂരിൽ നടന്ന എൽ.ഡി.എഫ് കരൂർ മണ്ഡലം തെരഞ്ഞെടുപ്പു കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു ജോസ്.കെ.മാണി. 


പുറം രാജ്യങ്ങളിൽ തൊഴിൽ നേടി പോയവർ തിരികെ വരുന്ന സാഹചര്യത്തിലും നമ്മുടെ യുവജനങ്ങൾക്കും ഇവിടെ ഉന്നത വിദ്യാഭ്യാസവും അതോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന പദ്ധതികളാണ് ലക്ഷ്യo വയ്ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തിൽ ജിൻസ് ദേവസ്യാ അദ്ധ്യക്ഷത വഹിച്ചു. സ്റ്റീഫൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ലാലിച്ചൻ ജോർജ്, ബാബു.കെ.ജോർജ്, ടോബിൻ കെ.അലക്സ്, സജി മാപ്പലകയിൽ, കെ.എസ്.രമേശ് ബാബു, പ്രശാന്ത് നന്ദകുമാർ, പെണ്ണമ്മ ജോസഫ്, കുഞ്ഞുമാൻ മാടപ്പാട്ട് എന്നിവർ പ്രസംഗിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments