Latest News
Loading...

വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര 24 ന് ഈരാറ്റുപേട്ടയിൽ



 
പിണറായി സർക്കാരിന്റെ ദുർഭരണത്തിൽ നിന്നും കേരളത്തെ മോചിപ്പിക്കുന്നതിനും, വികസനത്തിന്റെയും, പ്രതീക്ഷകളുടെയും പുതുയുഗം സൃഷ്ട്ടിക്കുന്നതിനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഫെബ്രുവരി 24 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് ഈരാറ്റുപേട്ടയിൽ എത്തിച്ചേരുമെന്ന് യു ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. പൂഞ്ഞാർ യു ഡി എഫ് നേതാക്കളായ മജു പുളിക്കൻ, അഡ്വ ജോമോൻ ഐക്കര, റാസി ചെറിയവല്ലം അഡ്വ വി എ മുഹമ്മദ്‌ ഇല്ല്യാസ്, സാബു പ്ലാത്തോട്ടം, അഡ്വ കെ സതീഷ്കുമാർ, പി എച്ച് നൗഷാദ് തുടങ്ങിയവർ പങ്കെടുത്ത വാർത്ത സമ്മേളനത്തിൽ പുതുയുഗ യാത്രയുടെ ക്രമീകരണങ്ങൾ പങ്കുവെച്ചു. 



ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന് മുന്നിൽ എത്തിച്ചേരുന്ന യാത്രക്ക് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ആയിരക്കണക്കിന് യു ഡി എഫ് പ്രവർത്തകർ ചേർന്ന് ആവേശകരമായ സ്വീകരണം നൽകും. തുടർന്ന് വാദ്യമേളങ്ങളുടെയും, വിവിധ നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ ജാഥയായി സമ്മേളന നഗരിയായ സെൻട്രൽ ജംഗ്ക്ഷനിലേക്ക് ഈ യാത്ര എത്തും. 



തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സാഹിബ്‌ ഉദ്ഘാടനം ചെയ്യും. യു ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം ചെയർമാൻ മജു പുളിക്കന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പി ജെ ജോസഫ്, ആന്റോ ആന്റണി, ഷാഫി പറമ്പിൽ, അനൂപ് ജേക്കബ്ബ്, ഷിബു ബേബി ജോൺ, മറ്റ് യു ഡി എഫിന്റെ സംസ്ഥാന, ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments