Latest News
Loading...

അന്യം നിന്നുപോകുന്ന പാവക്കൂത്ത് കലയുടെ ദൃശ്യാവിഷ്‌കാരം; 'നിഴലാഴം' നാളെ



കേരളത്തിന്റെ തനത് അനുഷ്ഠാന കലയായ തോല്‍പ്പാവക്കൂത്തിനെ പ്രമേയമാക്കി രാഹുല്‍ രാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'നിഴലാഴം' (The Depth of Shadows) കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയില്‍ തിങ്കളാഴ്ച പ്രദര്‍ശിപ്പിക്കും. മേളയിലെ 'ഹെറിറ്റേജ് കോട്ടയം' പാക്കേജിന് കീഴിലാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പകല്‍ 2:30-നാണ് പ്രദര്‍ശനം. ഭാരതപ്പുഴയുടെ തീരങ്ങളില്‍ നിലനിന്നിരുന്ന തോല്‍പ്പാവക്കൂത്ത് എന്ന കലയെയും അത് ജീവിതോപാധിയാക്കിയ കലാകാരന്മാരുടെ അതിജീവനത്തെയും കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. 



.മാസ്റ്റര്‍ പപ്പറ്റിയര്‍ വിശ്വനാഥ പുലവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തില്‍ അദ്ദേഹം തന്നെ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. പഴമയും പുതുമയും തമ്മിലുള്ള സംഘര്‍ഷവും, മാറുന്ന കാലത്ത് പാരമ്പര്യ കലകള്‍ നേരിടുന്ന അവഗണനയും 86 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം വൈകാരികമായി ആവിഷ്‌കരിക്കുന്നു. ആര്‍ട്ട്നിയ എന്റര്‍ടൈന്‍മെന്റും ഈസാര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ നിര്‍മ്മാതാവ് വിവേക് വിശ്വവും സഹനിര്‍മ്മാതാവ് സുരേഷ് രാമന്തളിയുമാണ്.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments