Latest News
Loading...

കരിങ്കല്ലുമായി പോയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു



തലപ്പലം പഞ്ചായത്തിലെ കളത്തൂക്കടവില്‍ ടിപ്പര്‍ ലോറിയില്‍ നിന്നും കല്ലുകള്‍ തെറിച്ചുവീണതില്‍ നാട്ടുകാരുടെ പ്രതിഷേധം. തെള്ളിയാമറ്റം ഭാഗത്ത് ലോറികള്‍ നാട്ടുകാര്‍ ചേര്‍ന്ന്  തടഞ്ഞു. സമീപ പ്രദേശങ്ങളിലുള്ള  പാറമടകളില്‍ നിന്ന് ലോഡുമായി പുലര്‍ച്ചെ മുതല്‍ ഓട്ടം നടത്തിയിരുന്ന ലോറികളാണ് രാവിലെ നാട്ടുകാര്‍ തടഞ്ഞത്. സ്‌കൂള്‍ ബസ് കാത്ത് നിന്ന് വിദ്യാര്‍ത്ഥിയുടെ അടുത്തേയ്ക്ക് ലോറിയില്‍ നിന്നും കല്ല് തെറിച്ചുവീണതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ സിന്ധു മനോഹരന്‍, മുന്‍ മെമ്പര്‍ സതീഷ് കെ ബി യുടെയും നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച് ലോഡുമായി വന്ന ലോറികള്‍ തടയുകയായിരുന്നു.  


രൂക്ഷമായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് സ്ഥലെത്തി. മുന്‍പ് പലതവണ പാറമട ഉടമകളുമായി ഈ വിഷയം സംസാരിച്ചെങ്കിലും പരിഹാരമുണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെ സഞ്ചരിക്കുന്ന ടോറസ് ലോറികള്‍ക്കെതിരെ അധികാരികള്‍ കര്‍ശന നടപടി സ്വീകരിച്ചില്ലങ്കില്‍ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.  കഴിഞ്ഞ ദിവസവും ലോറിക്ക് മുകളില്‍ നിന്ന്  പാറക്കഷ്ണം വീണതായും പിന്നാലെവന്ന ഇരുചക്ര വാഹനയാത്രക്കാരന്‍ വാഹനം വെട്ടിച്ചതിനെ തുടര്‍ന്ന് വീണു പരിക്കേറ്റതായും പ്രദേശവാസികള്‍ പറയുന്നു.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments