Latest News
Loading...

സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി



യുവജനങ്ങള്‍ രക്തദാനം ജീവിതശൈലിയായി ഏറ്റെടുക്കണമെന്ന് പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയാ ബിനു പുളിക്കകണ്ടം പറഞ്ഞു.  വിദ്യാര്‍ത്ഥികളും യുവജനങ്ങളും മുന്‍പോട്ട് വന്നെങ്കില്‍ മാത്രമെ രക്തത്തിനു വേണ്ടി ഓടിനടക്കകുന്നവര്‍ക്ക് വേണ്ടത്ര സഹായം ലഭിക്കുകയുള്ളുവെന്നും അവര്‍ പറഞ്ഞു. പാലാ പോളിടെക്‌നിക് കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പാലാ വൈസ്‌മെന്‍ ക്ലബ്ബിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും സഹകരണത്തോടെ കോളേജില്‍ നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. 



പ്രിന്‍സിപ്പല്‍ റീനു ബി ജോസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും പാലാ വൈസ്‌മെന്‍ ക്ലബ്ബ് പ്രസിഡന്റ് ഡോ. ഇഗ്‌നേഷ്യസ് കോര മുഖ്യപ്രഭാഷണവും നടത്തി. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. അമ്പിളി സി പി , അസിസ്റ്റന്റ് ഓഫീസര്‍ ജയിംസുകുട്ടി ജോസഫ് വയലില്‍,  വൈസ്‌മെന്‍ ക്ലബ്ബ് സെക്രട്ടറി റ്റോമി ജോസഫ്, വൈസ്‌മെന്‍ ക്ലബ്ബ് ട്രഷറാര്‍ തങ്കച്ചന്‍ കാപ്പന്‍, പാലാ ബ്ലഡ് ഫോറം ഡയറക്ടര്‍മാരായ സജി വട്ടക്കാനാല്‍ , ഷാജി തകിടിയേല്‍. 



വൈസ്‌മെന്‍ ക്ലബ്ബ് ഭാരവാഹികളായ ശങ്കര്‍ ബോസ്, ടോം തോമസ് തെക്കേല്‍ , ഷൈനി ഷാജി, ഫോന്‍സി ടോം , ഡോക്ടര്‍ മാമച്ചന്‍ , സിസ്റ്റര്‍ ബിന്‍സി എഫ് സി സി എന്നിവര്‍ പ്രസംഗിച്ചു. പാലാ മരിയന്‍ മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്. ക്യാമ്പില്‍ അന്‍പതോളം വിദ്യാര്‍ത്ഥികള്‍ രക്തം ദാനം ചെയ്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments