Latest News
Loading...

പരുമലക്കുന്ന് കോളനിയ്ക്ക് സമീപം തീപിടുത്തം



പാലാ പരുമലക്കുന്ന് കോളനിയ്ക്ക് സമീപം തീപിടുത്തം. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി റോഡും പരിസവും വൃത്തിയാക്കി ശേഖരിച്ച മാലിന്യത്തിന് തീയിട്ടതാണ് ആളിപ്പടര്‍ന്നത്. കാറ്റില്‍ പടര്‍ന്ന തീ സമീപത്തെ കാപ്പില്‍ സിറിലിന്റെ പുരയിടത്തിലേയ്ക്ക് പടരുകയായിരുന്നു. 


തീ നിയന്ത്രണാധീതമായതോടെ പ്രദേശവാസികള്‍ ഫയര്‍ഫോഴ്‌സില്‍ അറിയിച്ചു. പാലാ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. കൃഷിയില്ലാതെ വള്ളിപ്പയര്‍ പടര്‍ന്നുകിടക്കുന്ന പുരയിടമാണിത്. നാശനഷ്ടങ്ങളില്ല.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments