Latest News
Loading...

ബഡ്ജറ്റില്‍ പൂഞ്ഞാറിന് സമഗ്ര വികസന പദ്ധതികള്‍. അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ



 ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ഉപകരിക്കുന്ന പദ്ധതികള്‍ അനുവദിച്ചിട്ടുണ്ടെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അറിയിച്ചു.  അനുവദിക്കപ്പെട്ടിട്ടുള്ള പദ്ധതികള്‍ താഴെ പറയുന്നു. 

 ശബരിമല തീര്‍ത്ഥാടന പാതകള്‍ നവീകരിക്കല്‍ - 15 കോടി, പിണ്ണാക്കനാട് - പടിഞ്ഞാറ്റുമല റോഡ് ബി.എം & ബി.സി റീ ടാറിങ്,  - 3 കോടി, വെള്ളികുളം- കാരികാട് - കമ്പിപ്പാലം - വാഗമണ്‍ റോഡ് - 1 കോടി, വഴിക്കടവ്- നാട് നോക്കി - മലമേല്‍ - മാടത്താനി റോഡ് -1 കോടി, എരുമേലി ഗ്രാമപഞ്ചായത്തിലെ കണമല ബൈപ്പാസ് പുനര്‍ നിര്‍മ്മാണം -1 കോടി, പാറത്തോട് ഗ്രാമപഞ്ചായത്തിലെ കൂവപ്പള്ളിയില്‍  പഞ്ചായത്ത് സ്റ്റേഡിയം നവീകരണം - 1 കോടി, ചേനപ്പാടി മാടപ്പാട്ട് പഞ്ചായത്ത് സ്റ്റേഡിയം നവീകരണം -1 കോടി,  



പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലെ ചേന്നാട് പഞ്ചായത്ത് സ്റ്റേഡിയം നവീകരണം -1 കോടി, തിടനാട് ഗ്രാമപഞ്ചായത്തില്‍ സ്ഥലം ഏറ്റെടുത്ത് സ്റ്റേഡിയം നിര്‍മ്മാണം - 1 കോടി, ഈരാറ്റുപേട്ട നഗരസഭയില്‍  തടവനാല്‍ ബൈപ്പാസ് വീതി കൂട്ടി പുനര്‍ നിര്‍മ്മാണം  -1 കോടി എന്നീ പദ്ധതികളാണ് ഭരണാനുമതി ലഭ്യമാകുന്ന നിലയില്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

കൂടാതെ താഴെപ്പറയുന്ന പദ്ധതികളും ടോക്കണ്‍ പ്രൊവിഷനോടു കൂടി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാറത്തോട് ഗ്രാമപഞ്ചായത്തിലെ കൂവപ്പള്ളിയില്‍  സ്ഥലം ഏറ്റെടുത്ത് നഴ്‌സിംഗ് കോളേജ് സ്ഥാപിക്കല്‍ - 2 കോടി, കോരുത്തോട് ഗ്രാമപഞ്ചായത്തിന് പുതിയ ആസ്ഥാന മന്ദിരം  -5 കോടി, കെഎസ്ആര്‍ടിസി ഈരാറ്റുപേട്ട ഡിപ്പോയില്‍ പുതിയ ഡോര്‍മെറ്ററി കം  ഷോപ്പിംഗ് കോംപ്ലക്‌സ് - 5 കോടി, പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പനച്ചികപ്പാറയില്‍ ജി.വി രാജ പ്രതിമയും  പാര്‍ക്കും സ്ഥാപിക്കല്‍  - 1 കോടി, മുണ്ടക്കയം ടൗണില്‍ മുണ്ടക്കയം കോസ് വേയ്ക്ക് സമാന്തരമായി മണിമലയാറിന് കുറുകെ  പുതിയ പാലവും ഫ്‌ലൈ ഓവറും -15 കോടി, പൂഞ്ഞാര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളേജ് ക്യാമ്പസില്‍ മിനി ഐടി പാര്‍ക്ക് -10 കോടി, കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തിലെ ഇളംകാട് കേന്ദ്രീകരിച്ച് ടൂറിസം സര്‍ക്യൂട്ട് -10 കോടി, എരുമേലിയിലെ നിര്‍ദ്ദിഷ്ട ശബരി ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് സ്ഥാപിക്കുന്നതിന് മുന്നോടിയായി  പുതിയ റിംഗ് റോഡുകളും, ബൈപ്പാസ് റോഡുകളും ഉള്‍പ്പെടുത്തി എരുമേലി മാസ്റ്റര്‍ പ്ലാന്‍ രണ്ടാംഘട്ടം  -25 കോടി, മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ പുഞ്ചവയലില്‍  പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ്, സ്‌കില്‍ ഡെവലപ്‌മെന്റ് , കരിയര്‍ ഗൈഡന്‍സ്  എന്നീ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രം സ്ഥാപിക്കല്‍ - 5 കോടി,  



കോട്ടയം ജില്ലയിലെ  ഏറ്റവും വലിയ താലൂക്ക് ആയ മീനച്ചില്‍ താലൂക്ക് വിഭജിച്ച് ഈരാറ്റുപേട്ട കേന്ദ്രമാക്കി പൂഞ്ഞാര്‍ താലൂക്ക് രൂപീകരണം, കോട്ടയം ജില്ലയിലെ ഭൂമിശാസ്ത്രപരമായ വലിപ്പം കൊണ്ടും ജനസംഖ്യ കൊണ്ടും   ഏറ്റവും വലിയ ഗ്രാമപഞ്ചായത്ത് ആയ  എരുമേലി ഗ്രാമപഞ്ചായത്ത് വിഭജിച്ച് മുക്കൂട്ടുതറ കേന്ദ്രമാക്കി  പുതിയ ഗ്രാമപഞ്ചായത്ത് രൂപീകരണം,  എന്നീ പദ്ധതികള്‍ ആണ് സംസ്ഥാന ബഡ്ജറ്റില്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട് അനുവദിച്ചിട്ടുള്ളത്.

 ടോക്കണ്‍ പ്രൊവിഷന്‍ ഉള്ള പദ്ധതികളും ഭാവിയില്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തും. കഴിഞ്ഞ 5 വര്‍ഷക്കാലവും  പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിന് സംസ്ഥാന ബഡ്ജറ്റിലൂടെയും , സംസ്ഥാന ഗവണ്‍മെന്റിന്റെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലൂടെയും  വലിയ പരിഗണനയാണ് ലഭിച്ചിട്ടുള്ളതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. പൂഞ്ഞാറില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധമുള്ള  വികസന മുന്നേറ്റം കൈവരിക്കുന്നതിന് കഴിഞ്ഞതായും എംഎല്‍എ പറഞ്ഞു. അനുവദിക്കപ്പെട്ടിട്ടുള്ള ഫണ്ടുകളില്‍ 75% ത്തോളം നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട് എന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments