പാലായെ ഉത്സവ ലഹരിയില്‍ ഏറ്റിയ ഉപജില്ലാ സ്‌കൂള്‍ കലോത്സവം സമാപിച്ചു. 183 പോയിന്റോടെ പാലാ സെന്റ്. മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്നാമതെത്തി. 179 പോയിന്റുമായി പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് രണ്ടാം സ്ഥാനത്തെത്തിയത്. 131 പോയിന്റ് നേടിയ പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് മൂന്നാമത്.
സമാപന സമ്മേളനം പ്രധാന വേദിയായ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സ്‌കൂളിന്റെ ഹെഡ്മാസ്റ്ററും കലോത്സവം ജോയിന്റ് ജനറല്‍ കണ്‍വീനറുമായ റവ. ഫാ. റെജിമോന്‍ സ്‌കറിയാ സ്വാഗതം അര്‍പ്പിച്ചു.
.പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീമതി ബിജി ജോജോ അധ്യക്ഷയായ ചടങ്ങ് പാലാ നഗരസഭ ചെയര്‍മാന്‍ ശ്രീ. തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പാലാ എ. ഇ. ഒ സജി കെ ബി കലോത്സവ അവലോകനം അവതരിപ്പിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ലീനാ സണ്ണി സമ്മേളനത്തിന് ആശംസകള്‍ അര്‍പ്പിച്ചു. ശ്രീ തോമസ് പീറ്റര്‍ അവറുകള്‍ വിജയികള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അനുപ് സി. മറ്റം ചടങ്ങിന് കൃതജ്ഞത അര്‍പ്പിച്ചു. കലോത്സവം ജനറല്‍ കണ്‍വീനര്‍ റെജി കെ മാത്യു, പബ്ലിസിറ്റി കണ്‍വീനര്‍ ശ്രീ. ജിസ് കെ തോമസ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments