കേരളത്തിലെ സഹകരണ ജീവനക്കാരുടെ പ്രമുഖ സംഘടനയായ കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നടന്ന പ്രതിഷേധ മാർച്ചും ധർണയും ശ്രീ. കെ. മുരളീധരൻ Ex. M P ഉദ്ഘാടനം ചെയ്തു. തുടർന്ന് സെക്രട്ടറിയേറ്റ് ചുറ്റി സഹകരണ മന്ത്രിയുടെ ഔദ്യോഗിക വാസതിയിലേക്കു നടത്തിയ മാർച്ചിൽ ആയിരക്കണക്കിന് KCEF പ്രവർത്തകർ പങ്കെടുത്തു.
പതിവിൽനിന്നും വളരെ വിത്യസ്തമായി നഗരം സ്തംഭിച്ചു നടത്തിയ പ്രകടനം ജീവനക്കാരുടെ പ്രതിഷേധം വിളിച്ചറിയിക്കുന്നതായിരുന്നു. തുടർന്ന് മന്ത്രിയുടെ ഔദ്യോഗിക വാസതിക്കു മുമ്പിൽ ബാരിക്കേഡ് കെട്ടി തടഞ്ഞ പോലീസ് നിരവധി തവണ ജല പീരങ്കി പ്രയോഗിച്ചു. കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നുമായി ആയിരക്കണക്കിന് സഹകരണ ജീവനക്കാരാണ് പണിമുടക്കി തിരുവനന്തപുരത്തു ധർണയും മാർച്ചും നടത്തിയത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments