Latest News
Loading...

റസിഡൻസ് അസ്സോസിയേഷൻ ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും



അടിവാരം കേന്ദ്രമായി പ്രവർത്തനമാരംഭിച്ച ഈറ്റക്കുന്ന് റസിഡൻസ് വെൽഫയർ അസ്സോസിയേഷൻ ഉദ്ഘാടവും അടിവാരത്ത് നിന്നുള്ള എസ് എസ്.എൽ.സി. ,പ്ലസ്ടു പരീക്ഷാ വിജയികൾക്കും റാങ്ക് ജേതാക്കൾക്കുമുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. പാലാ ഡിവൈഎസ്പി കെ സദൻ ഉദ്ഘാടനം ചെയ്തു  


.അസ്സോസിയേഷൻ പ്രസിഡൻ്റ് അഡ്വ ബിബിൻ മടപ്പള്ളി അധ്യക്ഷതവഹിച്ചു. പരിസ്ഥിതി സാമൂഹ്യപ്രവർത്തകൻ അഡ്വ. ജോർജുകുട്ടികടപ്ലാക്കൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ഈരാറ്റുപേട്ട ജനമൈത്രി സി ആർ ഒ ബിനോയി തോമസ് ബോധവൽക്കരണ ക്ലാസ് നയിച്ചു.


.പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോർജ് അത്യാലിൽ, വാർഡ് മെംബർ മേരി തോമസ്, അടിവാരം സെൻറ് മേരിസ് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കടപ്ലാക്കൽ, എസ് എൻ ഡി പി പ്രതിനിധി പി.എൻ ശശി മുടവനാട്ട്, ഷാജു തറപ്പേൽ,ജാൻസി വള്ളിയാംതടത്തിൽ, പി.എൻ സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments