Latest News
Loading...

മേച്ചാൽ പുതിയ അംഗൻവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം



മേച്ചാൽ പുതിയ അംഗൻവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം  പാലാ എം.എൽ.എ മാണി.സി. കാപ്പൻ നിർവ്വഹിച്ചു. കഴിഞ്ഞ അഞ്ചു വർഷമായി വാടക കെട്ടിട്ടത്തിൽ പ്രവർത്തിച്ചു വരുന്ന അംഗൻവാടിക്ക് എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ മുടക്കിയാണ് കെട്ടിട നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.  ഇല്ലിക്കൽ കല്ല്, ഇലവിഴാ പൂഞ്ചിറ എന്നീ ടൂറിസ്റ്റ് കേന്ദ്രവുമായി ബന്ധപ്പെട്ട ഈ പ്രദേശവും ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടുമെന്ന് ശിലാസ്ഥാപനം നിർവ്വഹി ക്ക വെ എം എൽ എ മാണി സി കാപ്പൻ പ്രസ്താവിച്ചു. 

ചടങ്ങിൽ മൂന്നിലവു ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ചാർളി ഐസക് അദ്ധ്യക്ഷത വഹിക്കുകയും സി.എസ്.ഐ. മുൻ ബിഷപ്പ് റൈറ്റ് റവ.ഡോ.കെ.ജി.ഡാനിയേൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. 

ഈരാറ്റുപേട്ട ബ്ലോക്ക് മെമ്പർ ബിന്ദു സെബാസ്റ്റ്യൻ , ഡോ. ബെറ്റി ഡാനിയൽ , പയസ് തോമസ്, വി.എസ്.ജോർജ് , യു.ജെ മാമ്മച്ചൻ സോമൻ വി.വി. ജോൺസൻ ജോസഫ് കുമാരി. കാവ്യശ്രീ , കെ സി യ ജോൺസൻ തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും ചെയ്ത യോഗത്തിൽ വാർഡു മെമ്പർ പി.എൽ ജോസഫ് സ്വാഗതവും ശരണ്യ സുരേഷ് കൃതജ്ഞത രേഖപ്പെടുത്തി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments