Latest News
Loading...

വാലാനിക്കൽ വീട്ടിൽ വിഎസ് അനുസ്മരണ സംഘടിപ്പിച്ചു.



കെ എസ് കെ റ്റി യു പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഖാവ്. വി എസ്. അനുസ്മരണം സംഘടിപ്പിച്ചു . വിഎസിന്റെ സമരജീവിതത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒളിവ് കാലത്തെ ഓർമ്മകൾ ഉള്ള 
ഒളിവിൽ കഴിഞ്ഞ പൂഞ്ഞാർ വാലാനിക്കൽ വീട്ടിൽ നടന്ന യോഗം എസ് കെ റ്റി യു ജില്ലാ സെക്രട്ടറി  എം കെ പ്രഭാകരൻ  ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ബിന്ദു സുരേന്ദ്രൻ 
അനുശോചന പ്രമേയം അവതരിപ്പിച്ചു.




വി എസ് എന്ന രാഷ്ട്രീയ അതികാ യകന്റെ ജീവിതത്തിൽ ശക്തമായ അധ്യായമായി മാറിയ കഥയാണ് പൂഞ്ഞാർ വാലാനിക്കൽ തറവാടി നും കരിമാലിപ്പുഴ വിടിനും പറയാ നുള്ളത്. ആലപ്പുഴയിൽ നടന്ന തൊ ഴിലാളി സമരങ്ങളുടെ പശ്ചാത്തല ത്തിൽ കോട്ടയത്ത് എത്തിയ വി എസിന് താമസം ഒരുക്കിയത് ഇട്ടിരവൈദ്യർ കാരണവരുടെ വാലാനി ക്കൽ തറവാട്ടിലായിരുന്നു. കമ്യൂണി സ്റ്റ് പാർടിയുമായി ഏറെ ആത്മബ ന്ധം പുലർത്തിയിരുന്ന ഈ കുടും ബം നേതാക്കൾ ഒളിവിൽ താമസി
ക്കുന്നതിന്റെ രാഷ്ട്രീയ പ്രാധാന്യം മനസിലാക്കിയവരായിരുന്നു. സമൂ ഹത്തിൽ സ്വാധീനമുള്ള കുടുംബം കുടിയായതിനാൽ അധികാരികളു ടെ ശ്രദ്ധ പെട്ടെന്ന് പതിയില്ലെന്ന തും ഇവിടം തെരഞ്ഞെടുക്കാനുള്ള കാരണമായി.





.സംഘാടകസമിതി ചെയർമാൻ ടിഎസ് സിജു അധ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയ് ജോർജ്, രമാ മോഹൻ
സിപിഐ ജില്ലാ കമ്മിറ്റിയംഗം മിനിമോൾ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് 
ദേവസ്യാച്ചൻ വാണികപുരയിൽ, കെ എസ് കെ ടി യു സംസ്ഥാന കമ്മിറ്റി അംഗം വി എൻ ശശിധരൻ, മുതിർന്ന പാർട്ടി നേതാവ് ഇഎ മോഹനൻ, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ, എസ്എൻഡിപി ശാഖ വൈസ് പ്രസിഡൻ്റ് വി ഹരിദാസ്, കെഎസ്കെടിയു ഏരിയ സെക്രട്ടറി കെ ശശി, പ്രസിഡൻ്റ് ബിനോയി മാത്യു.എന്നിവർ സംസാരിച്ചു..


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments