Latest News
Loading...

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് കർഷകദിനം ആചരിച്ചു


മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മരങ്ങാട്ടുപിള്ളിയുടെ ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബെൽജി എമ്മാനുവലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി. എം. മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോൺസൺ ജോസഫ് പുളിക്കീൽ, പി.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡൻ്റ് ഉഷാ രാജു, 



.സ്ഥിരം സമിതി അംഗങ്ങളായ തുളസിദാസ്, സിറിയക് മാത്യു, ജാൻസി ടോജോ, മെമ്പർമാരായ സന്തോഷ് കുമാർ എം. എൻ, പ്രസീദ സജീവ്, നിർമ്മല ദിവാ കരൻ, ലിസി ജോർജ്, സാലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, ലിസി ജോയി, സാബു അഗസ്റ്റ്യൻ, സി.ഡി.എസ്‌. ചെയർപേഴൺ ഉഷ ഹരിദാസ്, കൃഷി ഓഫീസർ മനു കൃഷ്‌ണൻ, അസിസ്റ്റൻ്റ് കൃഷി ഓഫീ സർ അഞ്ജു തോമസ്, സിജോ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. 


.എ.എൻ ശ്രീധരൻ (മികച്ച കർഷകൻ), പ്രസന്ന അനിൽ (വനിത കർഷക), ഹരിഗോ വിന്ദ് (വിദ്യാർത്ഥി കർഷകൻ), തങ്കച്ചൻ സി.ഡി. (എസ്.സി. കർഷകൻ), ബേബി വലിയകാലാ പുത്തൻപുരയിൽ (ജൈവ കർഷകൻ), കെ. എ. ജോസഫ് (കർഷക തൊഴിലാളി) എന്നിവരെ ചടങ്ങിൽ ആദരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments