Latest News
Loading...

വിജയദിനാഘോഷം നടത്തി




മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിജയദിനാഘോഷം ശ്രീ. ജോസ് കെ. മാണി MP ഉദ്ഘാടനം ചെയ്തു.

 സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ചാർളി ഐസക്ക്, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി. മായ അലക്സ്, PTA പ്രസിഡൻ്റ് ശ്രീ. റോബിൻ എഫ്രേം, അധ്യാപകരായ റവ. ഫാ എബിച്ചൻ TP, ശ്രീ. പ്രിൻസ് അലക്സ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 


സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ബിനോയ് ജോസഫ് സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ നന്ദിയും രേഖപ്പെടുത്തി.

 PLUS TWO, SSLC, NMMS, USS, LSS പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സ്കോളർഷിപ്പുകളും മെമൻ്റോയും വിതരണം ചെയ്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments