Latest News
Loading...

സിപിഎമ്മില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്നു



CPMന്റെ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ ആദ്യകാല സജീവ പ്രവര്‍ത്തകനും , CPMന്റെ മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന ഗീതാ രവിന്ദ്രന്റെ ഭര്‍ത്താവ് രവീന്ദ്രന്‍ നായര്‍ കാരക്കാട്ട് ബി ജെ പി യില്‍ അംഗത്വം സ്വീകരിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ലെന്‍സ് ജേക്കബ് വയലില്‍കുന്നിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബി ജെ പി ജില്ലാ ജന. സെക്രട്ടറി  മിനര്‍വ മോഹന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.


ജില്ലാ സെക്രട്ടറിയും വാര്‍ഡ് മെമ്പറുമായ ആനിയമ്മ സണ്ണി, പഞ്ചായത്ത് കമ്മറ്റി ജന സെക്രട്ടറി സുരേഷ് ഇഞ്ചയില്‍, വാര്‍ഡ് മെമ്പറും മണ്ഡലം സെക്രട്ടറിയുമായ സജി സിബി, മണ്ഡലം സെക്രട്ടറി എം വി പ്രദിപ് കുമാര്‍ മാളിയേക്കല്‍, വൈസ് പ്രസിഡന്റ് PK രാജപ്പന്‍ പുളിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

1 Comments

Anonymous said…
സിപിഎംന്റെ മുൻ മെമ്പറുടെ അയൽപക്കക്കാരന്റെ കൂട്ടുകാരന്റെ ചേട്ടന്റെ അമ്മായിയപ്പന്റെ കൊച്ചച്ചന്റെ ചേട്ടനും ബിജെപിയിൽ ചേർന്നതായി അറിയുന്നു. നാളെ മുഖ്യ വാർത്തയായി കൊടുക്കാമോ ?