Latest News
Loading...

മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികന്റെ സംസ്‌കാരം ഇന്ന്



അടുക്കത്ത് കണ്ടെത്തിയ വയോധികന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. തീക്കോയി വില്ലന്താനത്ത് തോമസ് സ്‌കറിയ (തൊമ്മച്ചന്‍ -79) ആണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ തോമസിനെ വഴിയരികില്‍ നിന്നും 200മീറ്റളോളം താഴെ കൊക്കയ്ക്ക് സമാനമായ സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നടക്കും. 



80 വയസുള്ള തൊമ്മച്ചന്‍ തനിച്ചാണ് താമസിച്ചിരുന്നത്. അടുത്ത് വീടുകളില്ലാത്ത ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു വീട്. കാണാതായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തി വരികയായിരുന്നു. സ്ഥിരം നടപ്പു വഴിയില്‍ നിന്നും മാറിയാണ് ശരീരം കണ്ടെത്തിയത്. ശരീരം അഴുകിയ നിലയിലായിരുന്നു. ഈരാറ്റുപേട്ടയില്‍ നിന്നും ടീം എമര്‍ജന്‍സി പ്രവര്‍ത്തകരും പോലീസും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത് 



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments