2025 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കടനാട് കൃഷിഭവനും കടനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി കടനാട് സെന്റ്.സെബാസ്റ്റ്യൻ ഹൈ സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. അജി വി. ജെ ചടങ്ങിന് സ്വാഗതം ആശംസിച്ചു. കടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . ജിജി തമ്പി ഫലവൃക്ഷ തൈ നട്ട് കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തതോടൊപ്പം പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് സന്ദേശം നൽകി.
വൈസ് പ്രസിഡന്റ് ശ്രീ. സോമൻ വി.ജി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി. ഉഷ രാജു, വാർഡ് മെമ്പര്‍ ശ്രീമതി. ബിന്ദു ജേക്കബ്, കൃഷി ഓഫീസർ കുമാരി. രാഖി ജോസ്, ശ്രീ. സിബി ആന്റണി, ശ്രീ. ജിബി തോമസ് എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. കൃഷി ഭവന്‍ ഉദ്യോഗസ്ഥരും അദ്ധ്യാപകരും സ്കൂൾ കുട്ടികളും ചടങ്ങില്‍ പങ്കാളികളായി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments