Latest News
Loading...

പൂഞ്ഞാര്‍ സര്‍വീസ് സഹകരണബാങ്കില്‍ അടിയന്തരമായി ഇലക്ഷന്‍ നടത്തണമെന്ന് എം.ജി ശേഖരന്‍



 ബാങ്ക് ഭരണാധികാരികളും യുഡിഎഫ് നേതാക്കന്മാരും ജീവനക്കാരും ചേര്‍ന്ന്  7 വര്‍ഷങ്ങള്‍ക്കു മുമ്പ് നിക്ഷേപകരുടെ കോടിക്കണക്കിന് പണം കട്ട് മാറ്റി കൊണ്ടുപോയ സംഭവത്തില്‍ പണം ലഭിക്കേണ്ടവര്‍ ഇന്നും നിസ്സഹായരായി പെരുവഴിയില്‍ നില്‍ക്കുകയാണെന്ന് സിപിഐ കോട്ടയം ജില്ലാ കമ്മറ്റി അംഗം എംജി ശേഖരന്‍ ചൂണ്ടിക്കാട്ടി.  സഹകരണ ബാങ്കുകളില്‍ ജനങ്ങള്‍ വിശ്വസിച്ചിട്ട പണം തട്ടിപ്പ് നടത്തിയും ഇഷ്ടക്കാര്‍ ആയ അനര്‍ഹര്‍ക്ക് പരിധിവിട്ട് വായ്പ കൊടുത്ത് ബാങ്ക് തകര്‍ക്കുകയും ചെയ്ത കുറ്റവാളികളായ കള്ളന്മാരെ മോഷണക്കുറ്റം ചുമത്തി കേസെടുത്ത് ജയിലില്‍ അടയ്ക്കണമെന്നും ശേഖരന്‍ ആവശ്യപ്പെട്ടു.



സ്വത്തുക്കള്‍ കണ്ടുകെട്ടി വിറ്റ് ജനങ്ങളുടെ പണം തിരികെ നല്‍കണം. നടപടികള്‍ സ്വീകരിക്കാത്തത് എന്ത് കൊണ്ടാണെന്നും ആരാണ് തടസ്സം അധികാരികള്‍ ഉത്തരം പറയണം.. മൂന്നിലവ് സഹകരണ ബാങ്കിലെ എല്‍ഡിഎഫ് ഭരണസമിതി എടുത്ത നടപടികള്‍ എങ്കിലും പൂഞ്ഞാറില്‍ എടുക്കാന്‍ എന്താണ് തടസ്സം ?.  കര്‍ശന നടപടികള്‍ കള്ളന്മാരായ കുറ്റവാളികള്‍ക്കെതിരെ സ്വീകരിച്ചേ പറ്റൂ എന്നും ബാങ്കില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ അധികാരികള്‍ തയാറാവണമെന്നും ശേഖരന്‍ ആവശ്യപ്പെട്ടു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments