Latest News
Loading...

ജലനിധിയ്ക്കായി കുഴിച്ച കുഴിയില്‍പെട്ട് കെഎസ്ആര്‍ടിസി ബസ്


ജലനിധി പദ്ധതിയുടെ ജലവിതരണ കുഴലുകള്‍ സ്ഥാപിക്കാനായി എടുത്ത കുഴികളില്‍ ചാടിയുള്ള അപകടങ്ങള്‍ പതിവാകുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് കുഴിയില്‍ ചാടി ട്രിപ്പ് മുടങ്ങി. പൂഞ്ഞാര്‍ തെക്കേക്കര കൈപ്പള്ളി റോഡിലാണ് ബസ് കുഴിയില്‍ പെട്ടത്. വാഹനം അനക്കാനാകാതെ വന്നതോടെ ട്രിപ്പ് ഉപേക്ഷിച്ചു. 



ഇന്ന് രാവിലെ പത്തരയോടെ ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നും കൈപ്പള്ളിയിലേയ്ക്ക് പോയ ബസാണ് വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ പയ്യാനിത്തോട്ടത്തിന് സമീപം കുഴിയിലേയ്ക്ക് താഴ്ന്നത്. മുന്‍വശത്തെ ഇടത് ചക്രം പൂര്‍ണമായും കുഴിയിലേയ്ക്ക് ആഴ്ന്നുപോയി. ബോഡി മണ്ണില്‍വരെ മുട്ടിയ നിലയിലായിരുന്നു. വാഹനം മുന്നോട്ടോ പിന്നോട്ടോ അനക്കാനാവാതെ വന്നതോടെ ട്രിപ്പ് ഉപേക്ഷിക്കുകയായിരുന്നു. പതിനൊന്നരയോടെ ഡിപ്പോയിലെ സര്‍വ്വീസ് ബസ് എത്തിച്ച് ബസ് പിന്നിലേയ്ക്ക് വലിച്ചുകയറ്റി. 



അതേസമയം, റോഡ് വശങ്ങളിലെ കുഴികള്‍ പൈപ്പിട്ട് മൂടി ഉറപ്പിക്കാതെ തുടരുന്നത് കൂടുതല്‍ പ്രതിസന്ധികള്‍ക്കിടയാക്കുകയാണ്. മഴ കനത്തതോടെ പലയിടത്തും പണികള്‍ നിര്‍ത്തിവെച്ചു. ഇതോടെ റോഡിന് കുറുകെയും മറ്റും കുഴിച്ചത് അതേ പടി തുടരുകയാണ്. കൈപ്പള്ളി റോഡില്‍, വര്‍ഷങ്ങളുടെ കാത്തിരുപ്പിന് ശേഷം ടാറിംഗ് നടത്തിയ റോഡിന്‍രെ വശങ്ങള്‍ കോണ്‍ക്രീറ്റിംഗ് നടത്തിയിരുന്നു. ഇത് പൂര്‍ണമായും തകര്‍ത്താണ് പൈപ്പ് ലൈന്‍ പണികള്‍ നടക്കുന്നത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments