Latest News
Loading...

കടനാട് സഹകരണ ബാങ്ക് : സംവാദസദസ്' സംഘടിപ്പിക്കുന്നു



കടനാട് സഹകരണ ബാങ്ക് നേരിടുന്ന പ്രതിസന്ധിക്കും നിക്ഷേപകരുടെ ആശങ്കകള്‍ക്കുംപരിഹാരം തേടി 'സംവാദസദസ്' സംഘടിപ്പിക്കുന്നു. ജൂണ്‍ 21 ശനിയാഴ്ച വൈകീട്ട് 4 മുതല്‍ 630 വരെ കൊല്ലപ്പള്ളിയിലാണ് സംവാദ സദസ്സ് നടക്കുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മത-സാമൂഹിക നേതാക്കളും ബാങ്ക് സംരക്ഷണത്തെക്കുറിച്ച് തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്ക് വയ്ക്കും.. 


ഓഹരിയുടമകളും ബാങ്ക് നിക്ഷേപകരും സംവാദ സദസ്സില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കടനാട് സഹകരണ ബാങ്ക് സംരക്ഷണ ഫോറം ഭാരവാഹികളായ റോയി വെള്ളരിങ്ങാട്ട്, ഔസേപ്പച്ചന്‍ കണ്ടത്തിപറമ്പില്‍, ജോയി പാണ്ടിയാമാക്കല്‍, ജോര്‍ജ് തെക്കേല്‍, ജോയി ചന്ദ്രന്‍കുന്നേല്‍, പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ എന്നിവര്‍ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments