Latest News
Loading...

പ്രതിഭാസംഗമം സംഘടിപ്പിച്ചു.



അഖില ഭാരത അയ്യപ്പ സേവാ സംഘം പൂഞ്ഞാര്‍ തെക്കേക്കര ശാഖയുടെ ആഭിമുഖ്യത്തില്‍ LSS/ Nmms / Uss സ്‌കോളര്‍ഷിപ്പ് വിജയികള്‍ക്കും, SSLC / CBSE/ +2 Full A+ കരസ്ഥമാക്കിയ കുട്ടികളേയും, 100% വിജയം നേടിയ സെന്റ് ആന്റണീസ് HSS, പൂഞ്ഞാര്‍ തെക്കേക്കര, സെന്റ് അഗസ്റ്റ്യന്‍സ് സ്‌കൂള്‍ പെരിങ്ങുളം സ്‌കൂളിനേയും അഖില ഭാരത അയ്യപ്പ സേവാ സംഘംപൂഞ്ഞാര്‍ തെക്കേക്കര ശാഖയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു




പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഹാളില്‍ ശാഖാ പ്രസിഡന്റ് സുരേഷ് ഇഞ്ചയിലിന്റെ അദ്ധ്യക്ഷതയില്‍ പൂഞ്ഞാര്‍ മുന്‍ MLA  ്രPC ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റ്ന്റ് ഇന്‍കം ടാക്‌സ് കമ്മിഷണര്‍  ജ്യോതിഷ് മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും  ശാഖ രക്ഷാധികാരിയുമായ  മിനര്‍വ മോഹന്‍ ആമുഖ പ്രസംഗം നടത്തി. 



ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യൂ അത്ത്യാലില്‍, വാര്‍ഡ് മെമ്പറും ശാഖ രക്ഷാധികാരിയുമായ  അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ , മെമ്പര്‍  ആനിയമ്മ സണ്ണി, സജി സിബി, സെന്റ് ആന്റണീസ് സ്‌കൂള്‍ അദ്ധ്യാപകരായ ബൈജു ജേക്കബ്, റ്റോണി, ലെന്‍സ്‌ജെക്കബ് വയലില്‍ കുന്നേല്‍, PS രാജേഷ് കുമാര്‍ ഇഞ്ചയില്‍, എം വി പ്രദീപ് കുമാര്‍ , ബിന്ദു രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.







 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments