പാലാ രൂപത കെയർ ഹോംസും മാർ സ്ലീവാ മെഡിസിറ്റിയും സംയുക്തമായി പുലിയന്നൂർ ശാലോം ഡി സി എം ആർ സ്പെഷ്യൽ സ്‌കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. രൂപത കെയർ ഹോംസ് ഡയറക്‌ടർ റവ. ഫാദർ ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം ഉദ്ഘാടന സന്ദേശം നൽകി. മാർസ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ സൈക്കോളജി വിഭാഗം Dr സി. ജൂലി എലിസബത് ക്ലാസ്സിന് നേതൃത്വം നൽകി.
.Shalom DCMR സ്പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സി. ഷാലറ്റ് ജോസ് സ്വാഗതം ആശംസിച്ചു. അധ്യാപകരുടെയും അനധ്യാപകരുടെയും കൂട്ടായ പ്രവർത്തനം പ്രോഗ്രാമിനെ വിജയത്തിൽ എത്തിച്ചു. 50 മാതാപിതാക്കൾ ഈ ബോധവൽക്കരണ ക്ലാസിൽ സംബന്ധിച്ചു. പിടിഎ പ്രസിഡൻ്റ് ശ്രീ സജി ജോസഫ് എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments