ഈരാറ്റുപേട്ട നഗരസഭയിലെ കല്ലോലി- തെക്കേക്കര- ആനിപ്പടി കുടിവെളള പദ്ധതിയുടെയും മുല്ലുപ്പാറ കുടിവെളള പദ്ധതിയുടെയും ഉദ്ഘാടനം ഇന്ന് നടക്കും. ഈരാറ്റുപേട്ട ആനിപ്പടിയിൽ വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിക്കും.
ഭൂജലവകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 14.5 ലക്ഷം രൂപ വിനിയോഗിച്ചാണ് നഗരസഭയിലെ 25-ാം വാർഡിലെ 75 കുടുംബങ്ങൾ ഗുണഭോക്താക്കളായിട്ടുളള കല്ലോലി- തെക്കേക്കര- ആനിപ്പടി കുടിവെളള പദ്ധതി പൂർത്തിയാക്കിയത്. 14-ാം വാർഡിലെ മുല്ലുപ്പാറ കുടിവെളള പദ്ധതിയുടെ പുനരുദ്ധാരണത്തിനായി ഒൻപതുലക്ഷം രൂപയാണ് മുടക്കിയത്. 220 കുടുംബങ്ങൾക്കാണ് ഇതിലൂടെ പ്രയോജനം ലഭ്യമാകുന്നത്.
ചടങ്ങിൽ ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹ്‌റ അബ്ദുൽഖാദർ, വൈസ് ചെയർമാൻ അസാർ പുള്ളോലിൽ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഫാസില അബ്‌സാർ, ഫാത്തിമ സുഹാന, പി.എം.അബ്ദുൽഖാദർ, ഫസിൽ റഷീദ്, ഷെഫ്‌ന അമീൻ, നഗരസഭാംഗങ്ങളായ പി.ആർ. ഫൈസൽ, കെ.പി.സിയാദ്, ലീന ജയിംസ്, റൂബിന നാസർ, അനസ് പാറയിൽ, ജലവിഭവ വകുപ്പ് ഡയറക്ടർ റിനി റാണി, ജലവിഭവ വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ വിമൽരാജ്, ജല വിഭവ വകുപ്പ് ജില്ലാ ഓഫീസർ ആർ. ഉദയകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കുര്യാക്കോസ് ജോസഫ്, അഡ്വ. ജെയിംസ് വലിയവീട്ടിൽ, കെ.ഐ. നൗഷാദ്, മുഹമ്മദ് ഹാഷിം, പി. എ. ഷമീർ, അക്ബർ നൗഷാദ്, സോജൻ ആലക്കുളം, മാഹിൻ സലീം എന്നിവർ പങ്കെടുക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments