ഇടത് സർക്കാർ ചുമതലയേറ്റിട്ട് 4 വർഷം പൂർത്തിയായ മെയ് 20 യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്‌ഥാന വ്യാപകമായി കരിദിനമായി ആചരിച്ചു.
പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപ്പേട്ടയിൽ കരിങ്കൊടി
പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടന്നു.
യുഡിഎഫ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ മജു പുളിക്കൻ അധ്യക്ഷത വഹിച്ച യോഗം കേരളാ കോൺഗ്രസ് പാർട്ടി സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം Ex. MP ഉദ്ഘാടനം ചെയ്തു.
അസീസ് ബഡായിൽ, പ്രകാശ് പുളിക്കൻ, അഡ്വ.ജോമോൻ ഐക്കര, ശ്രീമതി സുഹറാ അബ്ദുൾ ഖാദർ, സാബു പ്ലാത്തോട്ടം, പി കെ റസാക്ക്, തോമസുകുട്ടി മൂന്നാനപ്പള്ളിൽ, റാസി ചെറിയവല്ലം, ശ്രീമതി മറിയാമ്മ ജോസഫ്, അഡ്വ.സതീഷ് കുമാർ, അഡ്വ. മുഹമ്മദ് ഇല്യാസ്, സിജു കൈതമറ്റം, പി എച്ച് നൗഷാദ്, അനസ് നാസർ,മുഹമ്മദ് ഹാഷിം,
അഡ്വ. വസന്ത് തെങ്ങുംപള്ളിയിൽ, വർക്കിച്ചൻ വയമ്പോത്തനാൽ,ജിജി നിക്കോളാസ്, ജസ്റ്റിൻ ഡേവിഡ്, എം സി ഖാൻ, ബഷീർ മൗലവി,ഷാജി തട്ടാപറമ്പിൽ,വിജയമ്മ ബാബു, ഷുക്കൂർ പാറയിൽ എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments