തലനാട് തീക്കോയി തലനാട് പഞ്ചായത്തകളെ ബന്ധിപ്പിക്കുന്ന തലനാട് കവല പാലത്തില്‍ കഴിഞ്ഞ ദിവസത്തെ വെള്ളത്തില്‍ വന്ന ഭീമന്‍ മരം എടുത്തു മാറ്റി. ഇല്ലിക്കല്‍കല്ല് , അയ്യപ്പാറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉള്‍പ്പെടെ ദിവസവും ആയിരക്കണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന പാലത്തില്‍ കഴിഞ്ഞ ദിവസത്തെ വെള്ളത്തില്‍ വന്ന ഭീമന്‍ മരം പാലത്തിന് ഭീഷണിയായി മാറിയിരുന്നു. കേരള കോണ്‍ഗ്രസ് (എം ) തലനാട് മണ്ഡലം പ്രസിഡന്റ് സലിം യാക്കീരിയില്‍ , മെമ്പര്‍മാരായ ഷെമീല ഹനീഫ , വത്സമ്മ ഗോപിനാഥ് എന്നിവര്‍ വിവരം ജോസ് കെ മാണി എംപി യെ അറിയിക്കുകയും ഉടന്‍ തന്നെ എംപി ഇടപെട്ടു ഭീമന്‍ മരം മാറ്റാന്‍ നിര്‍ദേശം നല്കുകയുമായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments