Latest News
Loading...

വലിയകുമാരമംഗലം സ്കൂൾ ഉജ്ജ്വല വിജയം നേടി




മൂന്നിലവ്: 2025 മാർച്ച് മാസത്തിൽ നടത്തിയ SSLC പരീക്ഷയിൽ വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻ്ററി സ്കൂൾ ഉജ്ജ്വല വിജയം നേടി. പരീക്ഷ എഴുതിയ 67 കുട്ടികളും ഉന്നതപഠനത്തിന് യോഗ്യത നേടി. 10 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് ലഭിച്ചു. 3 കുട്ടികൾക്ക് 9 A+ ഗ്രേഡുകളും ലഭിച്ചു. 

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അവർക്ക് ചിട്ടയായ പരിശീലനം നൽകിയ അധ്യാപകരെയും സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ, പ്രിൻസിപ്പൽ ശ്രീ. ബിനോയി ജോസഫ്, ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ, PTA പ്രസിഡൻ്റ് ശ്രീ. റോബിൻ എഫ്രേം തുടങ്ങിയവർ അഭിനന്ദിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments